Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grok AI

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍ വ​ള​ച്ചൊ​ടി​ച്ച് മ​സ്‌​കി​ന്‍റെ 'ഗ്രോ​ക്ക്'

ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റി​ന് ന​ല്‍​കി​യ ആ​ശം​സ​ക​ള്‍ ഇ​ലോ​ണ്‍ മ​സ്‌​കി​ന്‍റെ 'ഗ്രോ​ക്ക്' എ​ഐ തെ​റ്റാ​യി വി​വ​ര്‍​ത്ത​നം ചെ​യ്ത​ത് വി​വാ​ദ​മാ​കു​ന്നു. ന​യ​ത​ന്ത്ര​പ​ര​മാ​യ ഒ​രു സൗ​ഹൃ​ദ സ​ന്ദേ​ശ​ത്തെ രാ​ഷ്ട്രീ​യ​മാ​യി അ​തീ​വ പ്ര​കോ​പ​ന​പ​ര​മാ​യ രീ​തി​യി​ലാ​ണ് ഗ്രോ​ക്ക് അ​വ​ത​രി​പ്പി​ച്ച​ത്.

റി​പ്പ​ബ്ലി​ക് ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​യി​സു​വി​ന് മാ​ല​ദ്വീ​പി​ന്‍റെ ഔ​ദ്യോ​ഗി​ക ഭാ​ഷ​യാ​യ ദി​വെ​ഹി'​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​ന്ദി പ​റ​ഞ്ഞി​രു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു ആ ​പോ​സ്റ്റ്. എ​ന്നാ​ല്‍ എ​ക്‌​സി​ലെ എ​ഐ അ​സി​സ്റ്റ​ന്‍റാ​യ ഗ്രോ​ക്ക് ഇ​ത് വി​വ​ര്‍​ത്ത​നം ചെ​യ്ത​പ്പോ​ള്‍ യ​ഥാ​ര്‍​ത്ഥ പോ​സ്റ്റി​ല്‍ ഇ​ല്ലാ​ത്ത പ​ല കാ​ര്യ​ങ്ങ​ളും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

റി​പ്പ​ബ്ലി​ക് ദി​ന​ത്തെ 'സ്വാ​ത​ന്ത്ര്യ​ദി​നം' എ​ന്നാ​ണ് ഗ്രോ​ക്ക് വി​വ​ര്‍​ത്ത​നം ചെ​യ്ത​ത് ഇ​ത് കൂ​ടാ​തെ മാ​ല​ദ്വീ​പ് സ​ര്‍​ക്കാ​ര്‍ 'ഇ​ന്ത്യ വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍' ഏ​ര്‍​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​താ​യി ഗ്രോ​ക്ക് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യ​ഥാ​ര്‍​ത്ഥ സ​ന്ദേ​ശ​ത്തി​ല്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

സ​മാ​ധാ​ന​പ​ര​മാ​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദേ​ശ​ത്തെ ഇ​ത്ത​ര​ത്തി​ല്‍ ചി​ത്രീ​ക​രി​ച്ച​ത് ഇ​ന്ത്യ മാ​ല​ദ്വീ​പ് ബ​ന്ധ​ത്തി​ല്‍ വീ​ണ്ടും ഉ​ല​ച്ചി​ലു​ക​ള്‍ സൃ​ഷ്ടി​ച്ചേ​ക്കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ന്നാ​ല്‍ ന​യ​ത​ന്ത്ര ത​ല​ത്തി​ല്‍ ഇ​തി​ന് വ​ലി​യ പ്ര​ധാ​ന്യം ക​ല്‍​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ പ​ക്ഷം.

Latest News

Up